കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ മാ​ക്കൂ​ട്ടം ചു​രം റോ​ഡ്

താല്‍ക്കാലിക അറ്റകുറ്റപ്പണി പോലുമില്ല; മാക്കൂട്ടം ചുരം റോഡിൽ ദുരിതയാത്ര

ഇരിട്ടി: കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാതയിലെ റോഡുകളുടെ ശോച്യാവസ്ഥ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വലിയ കുഴികളില്‍ വാഹനങ്ങള്‍ വീണ് കേടുപാടുകള്‍ സംഭവിക്കുന്നതും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതും പതിവാണ്. താല്‍ക്കാലിക അറ്റകുറ്റപ്പണി പോലും നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് പരാതി.

കൂട്ടുപുഴയില്‍നിന്ന് മാക്കൂട്ടം ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാല്‍ റോഡിന്റെ അവസ്ഥ ദയനീയമാണ്. ഏകദേശം 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ഭൂരിഭാഗത്തും റോഡ് തകര്‍ന്നും പൊട്ടിപ്പൊളിഞ്ഞും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. വളവുകളിലെ കുഴികളാണ് വാഹനയാത്രക്കാര്‍ക്ക് കൂടുതല്‍ ഭീഷണിയാകുന്നത്. കുഴികളില്‍ വീണ് വാഹനങ്ങളുടെ ടയറുകള്‍ക്കും മറ്റ് ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്.

ഓരോ വര്‍ഷവും കോടികള്‍ ചെലവഴിച്ച് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതിന്റെ ഗുണഫലം ഒന്നോ രണ്ടോ മാസം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നാണ് യാത്രക്കാരുടെ ആക്ഷേപം. പിന്നീട് റോഡ് പഴയപടി തകരുകയും കുഴികള്‍ രൂപപ്പെടുകയും ചെയ്യും. ചരക്കുലോറികള്‍, ടൂറിസ്റ്റ് ബസുകള്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണിത്. റോഡിലെ കുഴികളില്‍ ചരക്കുലോറികള്‍ കുടുങ്ങുന്നതും ഇതുമൂലം ചുരത്തില്‍ ഗതാഗതം തടസ്സപ്പെടുന്നതും പതിവാകുകയാണ്.

Tags:    
News Summary - Makoottam Ghat Road Cries Out for Repairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.