പ്രതീകാത്മക ചിത്രം

ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

തളിപ്പറമ്പ്: ചിറവക്കിലെ മൊട്ടമ്മൽ മാളിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ലിഫ്റ്റിന്റെ വാതിൽ തുറക്കാനാകാത്തതിനെ തുടർന്ന് ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ഡോർ അകത്തിയാണ് യുവാവിനെ പുറത്തെത്തിച്ചത്. മാളിൽ പ്രവർത്തിക്കുന്ന ഓറഞ്ച് ഹൈപ്പർ മാർക്കറ്റിലേക്ക് ഐസ്ക്രീം വിതരണം ചെയ്യുന്ന നിഷാദാണ് ലിഫ്റ്റിൽ കുടുങ്ങിയത്.

യുവാവ് ലിഫ്റ്റിൽ കയറിയതിന് പിന്നാലെ മാളിലെ ജീവനക്കാരിലൊരാൾ സാധനങ്ങൾ നിറച്ച ട്രോളി ലിഫ്റ്റിൽ കയറ്റുകയായിരുന്നു. ഉടൻ ലിഫ്റ്റിന്റെ വാതിൽ അടയുകയും താഴേക്ക് പതിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ. ഷൈജേഷിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ലിഫ്റ്റിന്റെ കീ ഉപയോഗിച്ച് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ട്രോളിയുടെ ഹാൻഡിൽ മുകൾനിലയിലെ അടഞ്ഞ വാതിലിൽ കുടുങ്ങിയതിനാൽ സാധിച്ചില്ല.

തുടർന്ന് ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ തുറന്നാണ് യുവാവിനെ പുറത്തെത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളായ ഗിരീഷ്, ലിഗേഷ്, സരിൻ സത്യൻ, പ്രണവ്, പുരുഷോത്തമൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Fire and Rescue Services Come to the Rescue of Youth Trapped in Elevator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.