സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ജില്ല സ്വാഗത സംഘം ഓഫീസ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്യുന്നു

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം: ജില്ല സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടിൽ മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ജില്ല സ്വാഗത സംഘം ഓഫീസ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്തു.

സംഘ്പരിവാർ വേട്ടക്കാലത്ത് വിശ്വാസമുയർത്തിപ്പിടിച്ചു തന്നെ പ്രതിരോധം തീർക്കണമെന്ന് അദ്ദേഹംപറഞ്ഞു. സംഘ്പരിവാറിന് ഇസ്‌ലാം വിരുദ്ധതയുണ്ടാവുന്നതിൽ അദ്ഭുതമില്ല. പക്ഷേ, മതേതര പക്ഷത്തുള്ളവരും വിശ്വാസം മാറ്റിവെക്കാൻ ആഹ്വാനം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വിശ്വാസം ഉയർത്തിപ്പിടിച്ച് പോരാടാനാണ് സോളിഡാരിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി ശിഹാബുദ്ധീൻ ഇബ്നു ഹംസ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ, ജനറൽ സെക്രട്ടറി കെ.എം. ഷാഹുൽ ഹമീദ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ സഫീർ ചെറുവാടി, സിയാസുദ്ധീൻ, നഈം ചേളന്നൂർ, അഫീഫ് വള്ളിൽ, എസ്.ഐ.ഒ ജില്ല സെക്രട്ടറിമാരായ മൻഷാദ് മനാസ്, ഇർഷാദ് പേരാമ്പ്ര എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Solidarity state conference: Kozhikode district welcome committee office inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.