കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ ഷോൾഡർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത ശേഷം സംവിധായകൻ സക്കരിയക്കൊപ്പം സെന്റർ ഓഫ് എക്സലൻസ് ഫോർ ബോൺ, ജോയന്റ് ആൻഡ് സ്പൈൻ വിഭാഗത്തിലെ ഡോക്ടർമാർ
കോഴിക്കോട്: ചുമൽ വേദനയും അനുബന്ധ പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ മാത്രമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ ഷോൾഡർ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. സെന്റർ ഓഫ് എക്സലൻസ് ഫോർ ബോൺ, ജോയന്റ് ആൻഡ് സ്പൈനിന് കീഴിലുള്ള പ്രത്യേക വിഭാഗം സിനിമ സംവിധായകൻ സക്കരിയ ഉദ്ഘാടനം ചെയ്തു.
ഏതു വിധത്തിലുള്ള ചുമൽ വേദനയായാലും മേയ്ത്രയിലെ ഷോൾഡർ ക്ലിനിക്കിൽ ചികിത്സയുണ്ടെന്ന് അധികൃതർ അറിയിച്ചു. റൊട്ടേറ്റർ കഫ് ടിയേഴ്സ്, ഷോൾഡർ ഇംപിൻജ്മെന്റ്, ചുമൽ സ്ഥാനം തെറ്റൽ, ലേബ്രൽ ടിയേഴ്സ്, സ്പോർട്സ് ഇഞ്ച്വറി, ബൈസെപ്സ് ടിയേഴ്സ്, എസ്.എൽ.എ.പി ടിയേഴ്സ്, ടെൻഡനൈറ്റിസ്, ഫ്രോസൺ ഷോൾഡർ, ഷോൾഡർ ഓസ്റ്റിയോ ആർത്രൈറ്റിസ്, ഒടിവ്, വർക്കൗട്ട് ആൻഡ് ജിം ഇഞ്ച്വറി തുടങ്ങിയവ ഇതിൽപെടും.
സങ്കീർണമായ, കൂടുതൽ ചലനസാധ്യതയുള്ള ഭാഗമായതുകൊണ്ട് കൂടുതൽ സൂക്ഷ്മതയോടെ രോഗനിർണയവും ചികിത്സയും നൽകേണ്ടവയാണ് ചുമലുമായി ബന്ധപ്പെട്ട രോഗങ്ങളെന്ന് ഷോൾഡർ ക്ലിനിക്കിന് നേതൃത്വം നൽകുന്ന ഡോ. ബഷീർ അബ്ദുൽ ഗഫൂർ പറഞ്ഞു.
ഡോ. സമീർ അലി, ഡോ. നബീൽ, ഡോ. ലുലു ഡംസാസ്, സ്പോർട്സ് മെഡിസിൻ സ്പെഷലിസ്റ്റുകൾ, ഫിസിയോതെറപ്പിസ്റ്റുകൾ എന്നിവരടങ്ങുന്നതാണ് ഷോൾഡർ ക്ലിനിക്ക് മെഡിക്കൽ സംഘം. ഏറ്റവും വേഗത്തിൽ ചികിഝ നൽകുകയും അതിവേഗം സുഖപ്രാപ്തി ലഭ്യമാക്കുകയും ചെയ്യാൻ ലോകോത്തര സംവിധാനങ്ങളായ റോബോട്ടിക്സ്, കമ്പ്യൂട്ടർ നാവിഗേഷൻ, എൽ.ഇ.എൻ.എസ് കാമറ സിസ്റ്റം, സ്പൈഡർ ലിംബ് പൊസിഷനിങ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങൾ ക്ലിനിക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.