കോഴിക്കോട്: ഡൽഹിയിൽ വെച്ച് മരണപ്പെട്ട ജാമിഅ മില്ലിയ വിദ്യാർഥി നേതാവ് അസ്ഹറുദ്ദീൻ പാലോട് അനുസ്മരണം ജനുവരി രണ്ടിന് കോഴിക്കോട്ട് നടക്കും. ജാമിഅ മില്ലിയ്യ സർവകലാശാലയിലെ മലയാളി വിദ്യാർഥി കൂട്ടായ്മയായ സ്മൃതിയുടെ നേതൃത്വത്തിലാണ് പരിപാടി.
ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ജാമിഅ മില്ലിയ സർവകലാശാല അധ്യാപകർ മറ്റു രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എം.പി. ഫവാസ്, അബ്രീദ ബാനു, സുഹൈർ അലി, ഫഹീം ബറാമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.