അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ വീണ്ടും നഗരസഭയിലേക്ക് തിരുകിക്കയറ്റാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് രാമനാട്ടുകര നഗരസഭയിലെ ഭരണകക്ഷി അംഗങ്ങളും യു.ഡി.എഫ് നേതാക്കളും പ്രതിഷേധ സമരം നടത്തുന്നു
രാമനാട്ടുകര: നഗരസഭയിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അസസ്മെന്റ് രജിസ്റ്ററിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണമുയർന്ന ഉദ്യോഗസ്ഥനെ നിലവിലെ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് സസ്പെൻഡ് ചെയ്തിരുന്നതായും സർക്കാറിന്റെയും ഇടതുപക്ഷ യൂനിയന്റെയും സ്വാധീനം ഉപയോഗിച്ച് എൽ.ഡി.എഫ് ഈ ഉദ്യോഗസ്ഥനെ വീണ്ടും ഇവിടെതന്നെ നിയമിച്ചതായും യു.ഡി.എഫ് ആരോപിച്ചു.
നിലവിൽ നഗരസഭയിൽ ഒഴിവില്ല. എന്നിട്ടും ഓഫിസിൽ ജോയിൻ ചെയ്തിട്ട് രണ്ടു മാസംപോലുമാവാത്ത ഇടതു യൂനിയനിൽപെട്ട ഉദ്യോഗസ്ഥനെ മറ്റൊരിടത്തേക്ക് സ്ഥലംമാറ്റിയാണ് വിവാദ ഉദ്യോഗസ്ഥനെ ഇവിടെ തിരുകിക്കയറ്റാനുള്ള നീക്കമെന്നും യു.ഡി.എഫ് ആരോപിച്ചു.
ഇതിനെതിരെ കൗൺസിലർമാരും നേതാക്കളും നഗരസഭ ഓഫിസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. സെക്രട്ടറിക്ക് നിവേദനവും നൽകി. ചെയർപേഴ്സൻ ബുഷ്റ റഫീഖ്, വൈസ് ചെയർമാൻ കെ. സുരേഷ്, യു.ഡി.എഫ് നേതാക്കളായ കെ.സി. രാജൻ, പാച്ചീരി സൈതലവി, കെ.ടി. റസാഖ്, ഫൈസൽ പള്ളിമേത്തൽ, കെ.കെ. മുഹമ്മദ് കോയ, കെ. ശിവരാമൻ, ടി.പി. ശശീധരൻ, എം.പി. അയ്യപ്പൻ എന്നിവരും മറ്റു കൗൺസിലർമാരും നിവേദകസംഘത്തെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.