കോഴിക്കോട്: കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ പൊലീസിെൻറ നേതൃത്വത്തിലാരംഭിച്ച കൗൺസലിങ് പദ്ധതി 'ചിരി' സൂപ്പർഹിറ്റ്. സ്റ്റുഡൻറ് പൊലീസ് കാഡറ്റ് (എസ്.പി.സി), അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൺ, ശിശു സൗഹൃദ പൊലീസ് എന്നിവ ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ഒന്നരമാസത്തിനുള്ളിൽ വിവിധ ജില്ലകളിൽനിന്ന് വിളിച്ച് സേവനം തേടിയത് 2500ലേെറ പേരാണ്.
ഒാൺലൈൻ പഠനകാലത്ത് സൗഹൃദങ്ങൾ നഷ്ടമായതും പുറത്തുകളിക്കാൻ പോവാനും മറ്റും കഴിയാത്തതുമാണ് പലരും പങ്കുവെച്ചത്. ഒാൺലൈൻ പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പല കുട്ടികളുടെയും സ്വഭാവഗുണങ്ങൾ വരെ മാറ്റിമറിച്ചു. സുഹൃത്തിനെ കാണാൻ പോവാൻ അനുവദിച്ചില്ല എന്നതടക്കമുള്ള നിസ്സാര കാര്യങ്ങളുടെ പേരിൽ കോവിഡ് കാലത്ത് 66 കുട്ടികൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു.
ഇതെല്ലാം മുൻനിർത്തി സർക്കാർ നിർദേശപ്രകാരമാണ് ചിൽഡ്രൻസ് ആൻഡ് പൊലീസിെൻറ (കേപ്) ഭാഗമായി 'ചിരി' ആരംഭിച്ചത്. െഎ.ജി പി. വിജയനാണ് ജൂലൈ 12ന് തുടക്കമിട്ട പദ്ധതിയുടെ നോഡൽ ഒാഫിസർ. മാനസിക പ്രയാസമനുഭവിക്കുന്ന ഏതൊരു കുട്ടിക്കും 'ചിരി'യുടെ ഹെൽപ്ലൈൻ നമ്പറായ 9497900200 എന്ന ഫോണിലേക്ക് വിളിക്കാം. തിരുവനന്തപുരത്തെ ഒാഫിസിൽനിന്ന് പ്രാഥമികകാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ കുട്ടിയുള്ള ജില്ലയിലെ 'ചിരി' ടീമിന് കൈമാറും. ഇതിനായി അസി. കമീഷണർമാരുടെ നേതൃത്വത്തിൽ 19 പൊലീസ് ജില്ലകളിലും ടീമിനെ ഒരുക്കിയിട്ടുണ്ട്.
എസ്.പി.സിയുടെ ചുമതലക്കാർ, ഡോക്ടർമാർ, മനഃശാസ്ത്രജ്ഞന്മാർ, അധ്യാപകർ, പരിശീലനം ലഭിച്ച കാഡറ്റുകൾ എന്നിവരടങ്ങുന്ന സംഘം തമാശയിലൂടെ കുട്ടികളുമായി സംവദിക്കും. പ്രശ്നങ്ങൾക്ക് അയവില്ലെങ്കിൽ രക്ഷിതാക്കളെ ബന്ധപ്പെട്ട് ചികിത്സ ഉൾപ്പെടെ നിർദേശിക്കും. ഒാരോ ജില്ലയിൽനിന്നും ഇരുന്നൂറോളം കുട്ടികളാണ് 'ചിരി'യുടെ സഹായം തേടിയത്. വിളിക്കുന്നവരിലേറെയും രക്ഷിതാക്കളാണെന്നും എസ്.പി.സി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.