അമീർ സുഹൈൽ
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസ് പ്രതി പിടിയിൽ
കോഴിക്കോട്: പോക്സോ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. സിവിൽ സ്റ്റേഷൻ സ്വദേശി അമീർ മഹലിൽ അമീർ സുഹൈൽ (20) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. കക്കോടി സ്വദേശിനിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മലാപ്പറമ്പിൽ വെച്ചും ബംഗളൂരുവിലെ മടിവാളയിൽ വെച്ചും ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി അടിച്ചു പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് പ്രകാരം കരിപ്പൂർ എയർപോർട്ടിൽനിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എ.എസ്.ഐമാരായ സുനീഷ്, രജിത, എസ്.സി.പി.ഒമാരായ പ്രസാദ്, സി.പി.ഒ മാരായ വിപിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.