കിനാലൂർ എടന്നൂർ എം.എം പറമ്പ് റോഡിൽ നിർത്തിയിട്ട മാലിന്യലോറി
ബാലുശ്ശേരി: മാംസാവശിഷ്ടങ്ങളുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു. കിനാലൂർ എസ്റ്റേറ്റിൽ എടന്നൂർ ഭാഗത്ത് പോത്തിൻ മാംസാവശിഷ്ടങ്ങളുമായി കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ലോറി എത്തിയത്. കാസർകോട്ടുനിന്ന് എറണാകുളത്തേക്ക് ലോഡ് കയറ്റിപ്പോകുകയായിരുന്ന ലോറി ദുർഗന്ധം കാരണം, പാർട്ണർ കൂടിയായ ജീവനക്കാരന്റെ വീട് സ്ഥിതി ചെയ്യുന്ന കിനാലൂർ കെ.എസ്.ഐ.ഡി.സി -എം.എം പറമ്പ് റോഡിൽ നിർത്തിയിടുകയായിരുന്നു. ലോറിയിലെ മാംസ മാലിന്യം ശരിയായ രീതിയിൽ മൂടിവെക്കാത്തതിനാൽ കാക്കയും നായ്ക്കളുമെത്തി അവശിഷ്ടങ്ങൾ കൊത്തിവലിച്ച് പുറത്തിട്ടു. രാവിലെയോടെ പ്രദേശത്ത് ദുർഗന്ധം പരന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ലോറിയിൽ നിന്ന് മലിന ദ്രാവകം പുറത്തേക്ക് ഒഴുകി സമീപത്തെ തോടും റോഡോരവും മലിനമായി. വാർഡ് മെംബർ ഷാജി കെ. പണിക്കരുടെ നേതൃത്വത്തിൽ നാട്ടുകാർ ഇടപെട്ട് ദ്രാവക മാലിന്യം കുഴിയെടുത്ത് മണ്ണിട്ട് മൂടി. രാത്രിയോടെ തന്നെ വാഹനം എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള നടപടിയെടുത്ത ശേഷമാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചത്.
പനങ്ങാട് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി 25,000 രൂപ പിഴ ചുമത്തി. പരിസരത്ത് ക്ലോറിനേഷനും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.