p3 package====കോർപറേഷൻ ജീവനക്കാർ നാളെ കൂട്ട അവധിയെടുക്കും

കോഴിക്കോട്​: അനധികൃത കെട്ടിടങ്ങൾക്ക്​ അനുമതി നൽകിയതുമായി ബന്ധപ്പെട്ട്​ ഉദ്യോഗസ്ഥർക്കെതിരായ സസ്​പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ കോഴിക്കോട് കോർപറേഷൻ ജീവനക്കാർ അതിശക്​ത പ്രക്ഷോഭത്തിന്.​ നിരപരാധികളായ ഉദ്യോഗസ്​ഥരെയാണ്​ സസ്​പെൻഡ്​ ചെയ്തത്​ എന്നതിനാൽ പിന്നോട്ടില്ലെന്ന്​ പ്രഖ്യാപിച്ച്​ കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ സ്റ്റാഫ്​ അസോസിയേഷനും കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ സ്റ്റാഫ്​ യൂനിയനും ചേർന്ന്​ സംയുക്​ത സമരസമിതി രൂപവത്​കരിച്ചു. അസോസിയേഷൻ യൂനിറ്റ്​ സെക്രട്ടറി മഹേന്ദ്രൻ ചെയർമാനും യൂനിയൻ ​യൂനിറ്റ്​ സെക്രട്ടറി ടി.കെ. ജിനേഷ് കൺവീനറുമായാണ്​ സംയുക്​ത സമരസമിതി രൂപവത്​കരിച്ചത്​. ചൊവ്വാഴ്ച ഉച്ചക്കും കോർപറേഷൻ ഓഫിസിൽ ജീവനക്കാർ പ്രതി​ഷേധ പ്രകടനം നടത്തും. ബുധനാഴ്ച മുഴുവൻ ജീവനക്കാരും ഉച്ചവ​രെ കൂട്ട അവധിയെടുത്ത്​ ജനറൽ ബോഡി ചേരും. ഭാവി സമരപരിപാടികൾ പ്രഖ്യാപിക്കും. കോർപറേഷന്‍റെ പൊതുപരിപാടികളിൽനിന്ന്​ പൂർണമായും ജീവനക്കാർ വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്​. തിങ്കളാഴ്ച കോർപറേഷൻ കൗൺസിലർമാർക്കുള്ള അഴക്​ പദ്ധതിയുടെ ക്ലാസിൽനിന്ന്​ ജീവനക്കാർ വിട്ടുനിന്നിരുന്നു. അതിനിടെ, സസ്​പെൻഷനിലായ ബേപ്പൂർ ഓഫിസിലെ പി.വി. ശ്രീനിവാസൻ തന്‍റെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച്​ 2021 ജൂലൈ മുതൽ ഡിസംബർ വരെ മെയിൻ ഓഫിസിന്‍റെ പരിധിയിലുള്ള 236 വസ്തുനികുതി നിർണയം നടത്തിയെന്നും കാട്ടി​ സെക്രട്ടറിക്ക്​ നൽകിയ പരാതിയുടെ പകർപ്പ്​ പുറത്തുവന്നു. പരാതി ലഭിച്ചിട്ടും സെക്രട്ടറി അന്വേഷണം നടത്തിയില്ലെന്നാണ്​ പ്രതിഷേധക്കാർ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.