ജിതിൻ ടോമി

വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു

ഓ​മ​ശ്ശേ​രി: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ടു​വ​ള്ളി പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​യെ പി​ടി​കൂ​ടി. കൂ​മ്പാ​റ കി​ഴ​ക്ക​ര​ക്കാ​ട് ജി​തി​ൻ ടോ​മിയെ (21) ആ​ണ് കോ​ട​ഞ്ചേ​രി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ഓ​മ​ശ്ശേ​രി ടൗ​ണി​ന് സ​മീ​പം ത​നി​ച്ച് താ​മ​സി​ക്കു​ന്ന മീ​നാ​ക്ഷി​യു​ടെ മാ​ല​യാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മീ​നാ​ക്ഷി​യു​ടെ വീ​ടി​ന്റെ വാ​തി​ലി​ൽ മു​ട്ടി ജ​ന​ലി​ന​രി​കി​ലേ​ക്ക് വ​രാ​ൻ യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടു. സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക്ര​മി അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു.

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് മാ​ല ക​വ​ർ​ന്ന​ത്. പ്ര​തി​യാ​യ ജി​തി​ൻ ടോ​മി വ​യോ​ധി​ക​യു​ടെ വീ​ടി​ന് സ​മീ​പം വ​രാ​റു​ണ്ടാ​യി​രു​ന്നു. വ​യോ​ധി​ക​യു​ടെ വ​ര​വ് പോ​ക്കു​ക​ൾ നി​രീ​ക്ഷി​ച്ചാ​ണ് ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

സം​ഭ​വം ന​ട​ന്ന​യു​ട​ൻ കൊ​ടു​വ​ള്ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ക​യും പ്ര​തി​യെ​ക്കു​റി​ച്ച് ല​ഭി​ച്ച സൂ​ച​ന​യെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The elderly woman was attacked and robbed gold necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.