അബൂ ഹനീഫ
ഓമശ്ശേരി: അസം സ്വദേശിക്ക് എസ്.എസ് എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്. ഓമശ്ശേരിയിൽ കൂലിവേല ചെയ്തുജീവിക്കുന്ന ഗിയാസുദ്ദീൻ മസ്ദറിന്റെ മകൻ അബൂ ഹനീഫയാണ് നീലേശ്വരം ഗവ. ഹൈസ്കൂളിൽനിന്ന് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്.
അസമിലെ ഹയിലകണ്ടി ജില്ലയിൽനിന്നുള്ള അബൂ ഹനീഫ ഓമശ്ശേരി, നീലേശ്വരം സ്കൂളുകളിലായാണ് പഠനം നടത്തിയത്. ഉമ്മ മുഹ്സിന ബീഗം നാട്ടിലാണ്. ഒന്നാംഭാഷയായി ഉർദു പഠിച്ച അബൂ ഹനീഫ സർക്കാർ ഹൈസ്കൂളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസിൽ പഠിച്ചാണ് മികച്ച വിജയം നേടിയത്. മലയാള ഭാഷയും അനായാസമായി കൈകാര്യം ചെയ്യുന്ന ഹനീഫക്ക് കേരളത്തിൽ പഠിച്ച് ഡോക്ടറാവണമെന്നാണ് ആഗ്രഹം. ക്ലാസ് അധ്യാപകൻ സുബ്ഹാൻ ബാബു അടക്കം അധ്യാപകർ നൽകിയ പ്രോത്സാഹനമാണ് ഉന്നത വിജയത്തിൽ എത്തിച്ചതെന്ന് അബൂ ഹനീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.