ഫറോക്ക്: കരുവൻതിരുത്തി വില്ലേജിലെ കെ.റെയിൽ ഇരകളെ വീടുതോറും കയറിയിറങ്ങി ഭൂമി വിട്ടുകൊടുക്കാൻ തയാറില്ലാത്തവരെ ഭീഷണിപ്പെടുത്തുന്നതായി കോൺഗ്രസ്. സി.പി.എം സംഘങ്ങളുടെ നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തിൽ പ്രസിഡന്റ് വാളക്കട ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. തസ്‍വീർ ഹസൻ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. നിഷാദ്, കോടിയേരി ശ്രീധരൻ, മധു ഫറോക്ക്, ടി.രഞ്ജിത്ത്, പള്ളിയാളി മോഹനൻ, രവി മേലാട്ട്, കെ.സി. നരേന്ദ്രൻ, പൂത്തോളത്തിൽ വേലായുധൻ, എം. ശ്രുതീധരൻ, വാളക്കട കാർത്തികേയൻ, ഓർക്കുഴി ബൈജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.