കൂത്തുപറമ്പ്: മൂന്നാംപീടിക വളവള്ളി വീട്ടിൽ പരേതനായ വി. അബ്ദുൽ ഖാദറിന്റെ ഭാര്യ (85) നിര്യാതയായി. മകൻ: മുഹമ്മദ് (റിട്ട. നഴ്സിങ് അസിസ്റ്റന്റ്). മരുമകൾ: മൈമൂന. kunjathumma (85) ചെമ്പിരിക്ക പുഴയിൽവീണ് പിഞ്ചുകുട്ടിക്ക് ദാരുണാന്ത്യം ഉദുമ: ചെമ്പിരിക്ക നൂമ്പിൽ പുഴയിൽവീണ് ആറ് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. ചിത്താരി മീത്തൽ ബഷീറിന്റെയും മാണിക്കോത്ത് സ്വദേശിനി സുഹറയുടെയും മകൾ ഫാത്തിമ (ആറു വയസ്സ്) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടം. ചിത്താരിയിൽ നിന്ന് ചെമ്പിരിക്കയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു കുടുംബം. മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽവീണ ഫാത്തിമ ചളിയിൽ താഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടലും പുഴയും അടുത്തടുത്തുള്ള സ്‌ഥലമാണ് നൂമ്പിൽ പുഴ. സഹോദരങ്ങൾ: മിസ്ബാഹ്, മിൻഹാജ്, സോയ. Fatima chembarikka
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.