കോഴിക്കോട്: കാര്‍ഷിക വകുപ്പ് വിജ്ഞാന വ്യാപന ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലതല മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ ജൈവ കാര്‍ഷിക മണ്ഡലം അവാര്‍ഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് മന്ത്രി. മൂന്നുലക്ഷം രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ്.കെ. അബൂബക്കർ അധ്യക്ഷതവഹിച്ചു. വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം അസി. കലക്ടര്‍ മുകുന്ദ് കുമാര്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.പി. ശിവാനന്ദന്‍ പച്ചക്കറി കൃഷി അവാര്‍ഡ് വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ വി.പി. ജമീല, ആത്മ പ്രോജക്ട് ഡയറക്ടര്‍ പി.ആര്‍. രമാദേവി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ശശി പൊന്നണ സ്വാഗതവും കോഴിക്കോട് കൃഷിവകുപ്പ് അസി. ഡയറക്ടര്‍ എ. പുഷ്പ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.