രാമദാസൻ

പയ്യന്നൂർ: പ്രമുഖ കഥകളി കലാകാരൻ പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ കലോദയം രാമദാസ് എന്ന പി.കെ.വി. (72) നിര്യാതനായി. 1969ൽ ദേശീയ നൃത്തോത്സവത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തതിന് രാഷ്ട്രപതിയിൽനിന്ന്​ സ്വർണമെഡൽ ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കലാകാര പെൻഷൻ എന്നീ ബഹുമതികൾ ലഭിച്ചു. കഥകളിയിൽ കേരളത്തിലെ അറിയപ്പെടുന സ്ത്രീവേഷക്കാരനായിരുന്നു. പറശ്ശിനി മുത്തപ്പൻ മടപ്പുര കഥകളി സംഘം, തളിപ്പറമ്പ് കഥകളി സംഘം, ചെറുകുന്ന് ആസ്തികാലയം എന്നിവയിൽ നടനായും അധ്യാപകനായും പ്രവർത്തിച്ചു. നടനകലാക്ഷേത്രം, ജയഭാരത കലാകേന്ദ്രം, ശരവണഭവ എന്നിവയിലും പ്രവർത്തിച്ചു. ഭാര്യ: വി.എ. ശാന്ത. മക്കൾ: വിനയകുമാർ (മെഡിക്കൽ ബിസിനസ്), അനീഷ് (കോഓപറേറ്റിവ് റൂറൽ ബാങ്ക്), പ്രിയ. മരുമക്കൾ: ഉണ്ണികൃഷ്ണൻ (കനറാ ബാങ്ക്), എ. സ്മിത, പി.കെ. ലിഷ. പടം: മെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.