പ്രതിഷേധിച്ചുനാദാപുരം: ഗവ. കോളജിൽ എം.എസ്.എഫ് യൂനിറ്റ് കമ്മിറ്റി സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതിൽ എം.എസ്.എഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നവാഗതർക്ക് സ്വാഗതം നേർന്നുകൊണ്ട് കോളജിൻെറ കവാടത്തിൽ സ്ഥാപിച്ച കൊടിയും തോരണങ്ങളുമാണ് കഴിഞ്ഞ രാത്രി സാമൂഹികവിരുദ്ധർ നശിപ്പിച്ചത്. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന കോളജിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള മനഃപൂർവമുള്ള ശ്രമമാണിതെന്ന് യോഗം കുറ്റപ്പെടുത്തി. പൊലീസ് നടപടി കാര്യക്ഷമമല്ലെങ്കിൽ വരും ദിവസങ്ങളിൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾക്ക് എം.എസ്.എഫ് നേതൃത്വം നൽകുമെന്ന് പ്രസിഡൻറ് മുഹ്സിൻ വളപ്പിൽ, ജനറൽ സെക്രട്ടറി ത്വയ്യിബ് കുമ്മങ്കോട് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.