കർഷകദിനം

നാദാപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും എടച്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എടച്ചേരിയിൽ ആചരിച്ചു. ജില്ല പഞ്ചായത്ത് മെംബർ കൂടത്താങ്കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻമാരായ കൊയിലോത്ത് രാജൻ, എൻ. നിഷ, ശ്രീജ പാലപ്പറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ എ. ഡാനിയ, പഞ്ചായത്ത് സെക്രട്ടറി മോഹൻ രാജ്, എ.ഡി.എ സുമാറാണി, ടി.കെ. മോട്ടി, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ ടി.കെ. ഷിബിൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് എ.വി. വിനിഷ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.