മാഹി: പുത്തലം ക്ഷേത്രത്തിന് സമീപം പുത്തലത്ത് പൊയിൽ ഹൗസിൽ പി.പി. (ജയൻ-64) നിര്യാതനായി. പള്ളൂർ സ്പിന്നിങ് മിൽ മുൻ ജീവനക്കാരനാണ്. മികച്ച തബല വാദകനും കുരുത്തോല ഉപയോഗിച്ച് വിവിധതരം കരകൗശല വസ്തുക്കൾ നിർമിക്കുന്നതിൽ വിദഗ്ധനുമാണ്. എല്ലാ തിരുവോണ നാളുകളിലും വീടുകളിലെത്തുന്ന ഓണപ്പൊട്ടനായാണ് മാഹിക്കാരുടെ മനസ്സിൽ ഭരതന്റെ സ്ഥാനം. പരേതരായ കേളപ്പന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: രാജിനി. മക്കൾ: ജസ്ന, ഷിജിൻരാജ് (ജിതിൻ). മരുമകൻ: ഷൈൻ കൃഷ്ണ. സഹോദരങ്ങൾ: പുഷ്പവല്ലി, വിജയലഷ്മി, ഉമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മാഹി പൊതുശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.