വായനവാരാചരണം

ചേന്ദമംഗലൂർ: വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തകവണ്ടിയുമായി ചേന്ദമംഗലൂർ അൽ ഇസ്‌ലാഹ് സ്കൂൾ വിദ്യാർഥികൾ തെരുവുകളിൽ പ്രചാരണം നടത്തി. ചേന്ദമംഗലൂർ അങ്ങാടിയിൽ നടന്ന പരിപാടിയിൽ നസീബ ബഷീർ സ്വന്തം കവിതാസമാഹാരമായ 'ജ്വലിത പ്രതീക്ഷ' സ്കൂൾ ഗ്രന്ഥാലയത്തിനു നൽകി. കൂളിമാട് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം റഫീഖ് വിദ്യാർഥികളെ സ്വീകരിച്ചു. ചുള്ളിക്കാപറമ്പ്, കൊടിയത്തൂർ തുടങ്ങിയ പ്രദേശങ്ങളിലൂടെയും പുസ്തകവണ്ടി പര്യടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.