വേളം: പ്രവാചകനിന്ദക്കെതിരെ യു.പിയിൽ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേളോത്ത് മുക്കിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിന് കെ.വി. ജുമൈൽ, കെ.കെ. മുഹമ്മദലി, എം. നാജിദ്, എം. ദാനിഷ്, എ.കെ. സിയാദ് എന്നിവർ നേതൃത്വം നൽകി. കവല യോഗത്തിൽ അടിക്കൂൽ മൂസ, ഇബ്രാഹീം മാസ്റ്റർ, വി.പി. ജമാൽ, എം.സി. മൊയ്തു, എം. സിദ്ദീഖ്, എം. സലീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.