നാടകോത്സവം

വടകര: കേരള സംഗീത നാടക അക്കാദമി എഫാസ് വടകരയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അമച്വർ നാടകോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല വീഴും. നാലാം ദിവസമായ വ്യാഴാഴ്ച നാടകത്തിലെ സ്ത്രീപക്ഷ വായന എന്ന വിഷയത്തിൽ സെമിനാർ നടത്തി. നാടക പ്രവർത്തക ശ്രീജ ആറങ്ങോട്ട്കര ഉദ്ഘാടനം ചെയ്തു. പി. ദീപ അധ്യക്ഷത വഹിച്ചു. നിരീക്ഷ നാടക സംഘം പ്രവർത്തകരായ സുധി നിരീക്ഷ, രാജരാജേശ്വരി എന്നിവർ വിശിഷ്ടാതിഥികളായി. ഒ.കെ. ജിഷ സംസാരിച്ചു. പി.പി. ശൈലജ സ്വാഗതവും കെ.കെ. റീന നന്ദിയും പറഞ്ഞു. സമാപന ദിവസത്തിൽ നാടക പ്രവർത്തകൻ ജയപ്രകാശ് കൂളൂർ മുഖ്യാതിഥിയാവും. തുടർന്ന് നാടക സംവിധായകൻ ശങ്കർ വെങ്കിടേശ്വരൻ അവതരിപ്പിക്കുന്ന 'മിന്നുന്നതെല്ലം' നാടകം അരങ്ങേറും. നാടകത്തിന്റെ പ്രവേശനം ആദ്യമെത്തുന്ന 200 പേർക്ക് എന്നനിലയിൽ പരിമിതപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. രാത്രി 8.30ന് നാടകോത്സവത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ നാടക ക്യാമ്പിൽ രൂപപ്പെട്ട കുറുക്കൻ മാഷിന്റെ സ്കൂൾ എന്ന നാടകവും അരങ്ങേറും. --------- Saji 3:: നാടകത്തിലെ സ്ത്രീപക്ഷ വായന സെമിനാർ ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.