നാദാപുരം: ഫാൻസി കടകളിൽനിന്ന് വാങ്ങുന്ന സ്റ്റീൽ മോതിരം അപകടകാരികളാകുന്ന സംഭവം വർധിക്കുന്നു. കൈവിരൽ വണ്ണം വയ്ക്കുന്നതോടെ നീരു വന്ന് അഴിച്ചു മാറ്റാൻ കഴിയാതാവും.
ഊരിയെടുക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിയശേഷം അവസാന ആശ്രയം എന്ന നിലയിലാണ് ആളുകൾ ഫയർ സ്റ്റേഷൻ ഉദ്യാഗസ്ഥരെയാണ് ആശ്രയിക്കുന്നത്.
ആഴ്ചയയിൽ നിരവധി കേസുകളാണ് ഇത്തരത്തിൽ എത്തുന്നതെന്ന് നാദാപുരം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുടുങ്ങിയ മോതിരം അഴിച്ചു മാറ്റുന്നത് പ്രയാസകരമാണെന്നും നീര് അധികമായാൽ വിരൽതന്നെ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്ക് മാറുമെന്നും രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച ചെക്യാട്ടെ 10 വയസ്സുകാരൻ ആദിദേവിെൻറ കൈയിൽ കുടുങ്ങിയ മോതിരം അതിസാഹസമായി മുറിച്ചു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.