റിജിൽ മാക്കുറ്റിക്കെതി​രെ കൊലവിളിയും തെറിവിളിയുമായി ഡി.വൈ.എഫ്.ഐ പ്രകടനം

നാദാപുരം: യു.ഡി.എഫ് പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ കൊലവിളി പ്രകടനവുമായി ഡി.വൈ.എഫ്.ഐ. കോഴിക്കോട് നാദാപുരം വളയത്താണ് സംഭവം.

യു.ഡി.എഫ് സംഘടിപ്പിച്ച ജനപക്ഷ യാത്ര സമാപനച്ചടങ്ങിൽ റിജിൽ മാക്കുറ്റി പ്രസംഗിച്ചതിന് പിന്നാലെയാണ് ഒരുസംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനവുമായി രംഗത്തെത്തിയത്. റിജിൽ മാക്കുറ്റിക്കെതിരെ കൊലവിളി നടത്തിയ പ്രകടനക്കാർ, തെറിവിളിച്ച് ​കൊണ്ടാണ് ടൗൺചുറ്റിയത്. ഉദ്ഘാടകനായ ഷാഫി പറമ്പിൽ എംപി വേദി വിട്ടതിന് പിന്നാലെയായിരുന്നു പ്രകടനം.

കഴിഞ്ഞ മാസം പേരാ​മ്പ്രയിൽ യു.ഡി.എഫ് നടത്തിയ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പി അടക്കമുള്ളവർക്ക് ക്രൂരമായി മർദനമേറ്റിരുന്നു. കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ ലാത്തിചാർജിലും കണ്ണീർവാതക പ്രയോഗത്തിലുമാണ് എം.പി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റത്. തലക്കും മൂക്കിനും പരിക്കേറ്റ ഷാഫിയെ മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

Tags:    
News Summary - DYFI threatening protest against Rijil Makkutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.