നാദാപുരത്ത് 150 കിലോ നിരോധിത ഫ്ലക്സ് പിടികൂടി; അരലക്ഷം രൂപ പിഴയിട്ടു

നാദാപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ നിരോധിത പോളിസ്റ്റർ അടങ്ങിയ തുണി ഉപയോഗിക്കുന്നു എന്ന പരാതിയിൽ നടപടി കർശനമാക്കി നാദാപുരം ഗ്രാമപഞ്ചായത്ത്‌. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നാദാപുരം, കല്ലാച്ചി ടൗണുകളിലെ അച്ചടി ശാലകളിൽനിന്നായി 150 കിലോയോളം വരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടി.

ക്ലൗഡ് കല്ലാച്ചി, ആൽഫ കല്ലാച്ചി, ഓറിയോൺ കല്ലാച്ചി, സൈൻ പോയന്റ് നാദാപുരം, റീസ നാദാപുരം എന്നീ സ്ഥാപനങ്ങൾക്കാണ് 50,000 രൂപ പിഴയിട്ടത്.

പോളി എത്തിലീൻ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള നൂറുശതമാനം കോട്ടൺ തുണി എന്നിവ ഉപയോഗിച്ച് മാത്രമേ ബോർഡുകളും ബാനറുകളും തയാറാക്കാൻ പാടുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചു. ഇതിൽ സ്ഥാപനത്തിന്റെ പേര്, റീ -സൈക്കിൾ ലോഗോ, ക്യു.ആർ കോഡ് എന്നിവ ഉൾപ്പെടുത്തണം. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി എൻ. സുമതി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം. സീന, ജീവനക്കാരായ പി.സി. രമേശ്, ജോബിറ്റ് സിബി, കെ. സജീവൻ, കെ.ടി. ബിജു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - 150 kg of banned flux seized in Nadapuram; fined Rs. 500,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.