നിർമാണം നടക്കുന്ന സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിനോട് ചേർന്ന് കടന്നുപോകുന്ന വൈദ്യുതി ലൈൻ
നാദാപുരം: നാദാപുരം സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് പ്രവർത്തനം മുടങ്ങി. ചൊവ്വാഴ്ച കോൺക്രീറ്റിങ്ങിനുള്ള ഒരുക്കങ്ങളും തൊഴിലാളികളുമായി കരാർ കമ്പനിക്കാർ എത്തിയെങ്കിലും വൈദ്യുതി ലൈനിലെ തടസ്സം കാരണം പ്രവൃത്തി മുടങ്ങുകയായിരുന്നു.
റവന്യൂഭൂമിയിൽ വില്ലേജ് ഓഫിസ് നിർമാണസ്ഥലവും എതിർഭാഗത്ത് നാദാപുരം പൊലീസ് സ്റ്റേഷനുമാണുള്ളത്. സമീപത്ത് കൂടിപോകുന്ന വൈദ്യുതിലൈൻ നിർമാണം നടക്കുന്ന കെട്ടിടത്തിനോട് ചേർന്നാണുള്ളത്. സുരക്ഷ കാരണം കാണിച്ച് വൈദ്യുതി വകുപ്പ് നിർമാണ അനുമതി നിഷേധിക്കുകയായിരുന്നു. ലൈൻമാറ്റി സ്ഥാപിക്കുകയോ, കേബിൾ ഉപയോഗിച്ച് സുരക്ഷിതമാക്കുകയോ ചെയ്താൽ മാത്രമേ അപകടാവസ്ഥ ഒഴിവാക്കാനാകൂ.
കെട്ടിടത്തിന് സമീപത്ത് കൂടിയുള്ള വൈദ്യുതിലൈൻ ഓഫ് ചെയ്ത് കിട്ടാത്തതിനാൽ കോൺക്രീറ്റിനെത്തിയ 30 തൊഴിലാളികൾ തിരിച്ചുപോകേണ്ടി വന്നു. ഇനിയെന്ന് കോൺക്രീറ്റ് നടക്കുമെന്ന കാര്യത്തിലും നിശ്ചയമില്ല. 50 ലക്ഷം രൂപ ചെലവിൽ തുടങ്ങിയ സ്മാർട് വില്ലേജ് ഓഫിസ് നിർമാണം നിർമിതി കേന്ദ്രയാണ് ഏറ്റെടുത്തത്. പഴയ കെട്ടിടം പൊളിച്ചതോടെ ടൗണിലെ വാടക കെട്ടിടത്തിലാണ് ഓഫിസ് നിലവിൽ പ്രവർത്തിക്കുന്നത്. ആറുമാസം കൊണ്ട് പുതിയ ഓഫിസ് പ്രവർത്തനം സജ്ജമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.