വി​നീ​ഷ്

യുവാവിന്റെ ചികിത്സക്കായി നാടൊരുമിക്കുന്നു

നാദാപുരം: ഇരുവൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിൽ കഴിയുന്ന എടച്ചേരി പഞ്ചായത്ത് 14ാം വാർഡിലെ താഴെകുറ്റി വിനീഷിന് (38) ചികിത്സാസഹായം ലഭ്യമാക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് നടത്തിയാണ് ജീവൻ രക്ഷിക്കുന്നത്. ഉടൻ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തണമെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ നിർദേശം. ഭാര്യയും രണ്ട് കുട്ടികളും പ്രായമായ അച്ഛനുമടങ്ങുന്ന കുടുംബത്തിന്റെ ആശയമാണ് വിനീഷ്.

ശാസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കും വരുന്ന ഭീമമായ ചെലവ് താങ്ങാനുള്ള ശേഷി കുടുംബത്തിനില്ല. 50 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ടോത്ത് നാണു ചെയർമാനും യു.കെ. ബാലൻ കൺവീനറും ടി.കെ. സുഭാഷ് ട്രഷററുമായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം നടത്തിവരുകയാണ്.

സഹായങ്ങൾ നേരിട്ടോ കനറാബാങ്ക് അക്കൗണ്ട് വഴിയോ എത്തിക്കാം. വാർത്തസമ്മേളനത്തിൽ യു.കെ. ബാലൻ, കെ. നാണു, ടി.കെ. സുഭാഷ്, ടി.കെ. മോട്ടി, എൻ. നിഷ, കെ.ടി.കെ. പ്രേമൻ, സത്യൻ പായേത്ത് എന്നിവർ പങ്കെടുത്തു. A/C No: 110042179873. IFSC CODE: CNRB0014407 BRANCH: CANARA BANK ORKKA TTERI. G Pay 7306901633

Tags:    
News Summary - people come together for the treatment of the young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.