കൊല്ലപ്പെട്ട മുഹമ്മദ് റസ്വിനും ഫാത്തിമ റൗഹയും, മാതാവ് സുബീന മുംതാസ്
നാദാപുരം: രണ്ടു മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാതാവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ആവോലത്തെ മഞ്ഞാംപുറത്ത് മുംതാസാണ് െപെ്റ്റംബർ 27ന് രാത്രി മക്കളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ നൗഹ എന്നിവരെ ഭർതൃവീട്ടിന് സമീപത്തെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. പിന്നീട് ഇവരും കിണറ്റിൽ ചാടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പ്രദേശവാസികൾ മോട്ടോർ പൈപ്പിൽ പിടിച്ചു നിൽക്കുകയായിരുന്ന ഇവരെ രക്ഷിച്ചു.
നാലു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. കോവിഡ് സുരക്ഷയുടെ ഭാഗമായി യുവതി മഞ്ചേരി സബ് ജയിലിൽ കഴിയുകയായിരുന്നു. ഒരുവിധ കുടുംബ പ്രശ്നവും ഇല്ലാതെ മുംതാസ് നടത്തിയ ക്രൂരകൃത്യം പ്രദേശവാസികളെ ഞെട്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.