അഞ്ചാംപനി വ്യാപനം: അടുത്തയാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്

നാദാപുരം: അഞ്ചാംപനി വ്യാപനം നിയന്ത്രണമില്ലാതെ തുടരുന്നതോടെ അടുത്തയാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്. രോഗകാരിയായ വൈറസ് മറ്റുള്ളവരിലേക്ക് പകരാൻ രണ്ടാഴ്ചയെടുക്കുമെന്നാണ് ആരോഗ്യവകുപ്പ് വിദഗ്ധർ പറയുന്നത്.

ഒമ്പതാം തീയതിയാണ് നാദാപുരത്ത് ആദ്യമായി എട്ടുപേരിൽ രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 355 പേർ ഒരുവിധ കുത്തിവെപ്പും എടുക്കാതെയും ഭാഗിക കുത്തിവെപ്പെടുത്ത ആറു പേരും ഉണ്ടെന്ന കണക്കാണ് പുറത്തുവന്നത്. ഇതോടെ ആരോഗ്യവകുപ്പും പഞ്ചായത്തധികൃതരും ചേർന്ന് വ്യാപക ബോധവത്കരണ പരിപാടികൾ നടത്തിയെങ്കിലും താഴേത്തട്ടിൽ എത്തിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 14 പേർ മാത്രമാണ് പ്രതിരോധവാക്സിൻ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങൾ വഴിയും മറ്റും കുത്തിവെപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങളും പ്രധാന തടസ്സമാകുന്നുണ്ട്.

ഇതേ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും പ്രശ്നപരിഹാരത്തിന് പുതിയ വഴി തേടുകയാണ്. മഹല്ല് സംവിധാനം, ക്ഷേത്ര കമ്മിറ്റി എന്നിവരുടെ സഹായവും ആരോഗ്യവകുപ്പ് തേടിയിട്ടുണ്ട്.

Tags:    
News Summary - Measles spread: Health department says next week will be crucial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.