എലിപ്പനി; നാദാപുരത്ത് പ്രതിരോധം ഊർജിതം; സ്ഥാപനങ്ങൾക്കെതിരെ നടപടി

നാദാപുരം: ചിയ്യൂരിൽ യുവാവിന് എലിപ്പനി ബാധിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗം രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ചിയ്യൂർ, തെരുവംപറമ്പ്, മേഖലകളിലെ വീടുകളിലും കടകളിലും പരിശോധന ശക്തമാക്കി. മാലിന്യങ്ങൾ നിക്ഷേപിക്കുന്ന വീട്ടുകാർക്ക് അത് പരിഹരിക്കാൻ 24 മണിക്കൂർ നൽകി. വൃത്തിഹീനമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ചും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.

പരിശോധന നടത്താത്ത വെള്ളം ഉപയോഗിച്ച് ജ്യൂസുകൾ നൽകുകയും ഭക്ഷണവിതരണം നടത്തുകയും ചെയ്ത ഹോട്ടൽ നഷ്വ, മസാഫി കാറ്ററിങ്, തെരുവംപറമ്പിലെ ഹോട്ടൽ കുഞ്ഞാവ, ഹോട്ടൽ പുലരി എന്നിവ പൂട്ടിച്ചു. പഴകിയ ഹോർലിക്സ്, ബൂസ്റ്റ്, ഗുണനിലവാരം ഇല്ലാത്ത മിഠായികൾ എന്നിവ വിൽപനക്കായി സൂക്ഷിച്ച സൂര്യതാര മസാലക്കടയും അടച്ചുപൂട്ടാൻ നിർദേശിച്ചു. അന്തർസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ച് കക്കൂസ് മാലിന്യം പൊതുറോഡിലേക്ക് ഒഴുക്കിയ കക്കംവെള്ളിയിലെ പുതിയേടത്ത് പറമ്പിലെ കെട്ടിട ഉടമക്ക് 24 മണിക്കൂറിനകം പരിഹരിക്കാൻ നിർദേശം നൽകി.

Tags:    
News Summary - Leptospirosis; Defense intensifies at Nadapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.