നാദാപുരം ബൈപാസ് വീതി കൂട്ടുന്നതിെൻറ ഭാഗമായി സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന്റെ കുറ്റിയടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി നിർവഹിക്കുന്നു
നാദാപുരം: ടൗണിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ ഏറെ ഗുണംചെയ്യുന്ന നാദാപുരം ബൈപാസ് യാഥാർഥ്യമാകുന്നു. നാദാപുരം പോസ്റ്റ് ഓഫിസ് ബിൽഡിങ് മുതൽ പൂച്ചാക്കൂൽ പള്ളി വരെ 168 മീറ്റർ നീളത്തിലാണ് ആദ്യ ഘട്ടത്തിൽ ബൈപാസ് നിർമിക്കുന്നത്.
ഇതിനായി സ്ഥലമുടമകളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്നു. എട്ടു മീറ്റർ വീതിയിൽ ഓവുചാലും തെരുവുവിളക്കുമെല്ലാം ഒരുക്കിയാണ് റോഡ് നിർമാണം നടത്തുന്നത്. വീതി കൂട്ടുന്നതിെൻറ ആദ്യ പടിയായി സ്ഥലം അളന്നു തിട്ടപ്പെടുത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി പദ്ധതിയുടെ കുറ്റിയടിക്കൽ കർമം നിർവഹിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിധിവരെ പരിഹാരമാകുമെന്ന് മുഹമ്മദലി പറഞ്ഞു.
വൈസ് പ്രസിഡൻറ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. നാസർ, ബംഗ്ലത്ത് മുഹമ്മദ്, വി.സി. ഇഖ്ബാൽ, വലിയാണ്ടി ഹമീദ്, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കരയത്ത് ഹമീദ് ഹാജി, വാർഡ് വികസന സമിതി കൺവീനർ ഹാരിസ് മാത്തോട്ടത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥലമുടമകൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.