ബജറ്റ് ഫണ്ട് ഗ്രാമീണ മേഖലയിലെ വികസനത്തിന് അപര്യാപ്തമായിരുന്നു. ലഭിക്കുന്ന ഫണ്ടിൽ നിന്ന് മികച്ച രീതിയിൽ വികസനം മുന്നോട്ട് പോകുമ്പോൾ കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കിയതോടെ വൻ വികസന കുതിപ്പാണ് മണ്ഡലത്തിൽ നടത്താൻ കഴിഞ്ഞത്.
കിഫ്ബിയിൽ ഉൾപ്പെടുത്തി നാദാപുരം മണ്ഡലത്തിൽ 278.95 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ.
മുട്ടുങ്ങല്‍- നാദാപുരം റോഡ് വികസനത്തിന് 41 കോടി രൂപയാണ് അനുവദിച്ചത്.വിലങ്ങാട് പുല്ലുവായി തൊട്ടില്‍പ്പാലം റോഡിന് 89 കോടി രൂപയാണുള്ളത്. കുളങ്ങരത്ത്-നമ്പ്യാത്താന്കുണ്ട്-വാളൂക്ക്-വിലങ്ങാട് റോഡിന് 41 കോടി രൂപയാണ് വകയിരുത്തിയത് .
തൊട്ടില്‍പ്പാലം - കുണ്ടുതോട് റോഡിന്റെ പരിഷ്കരണത്തിന് 15 കോടിയാണ് കിഫ്ബി നല്‍കുന്നത്. ചേലക്കാട്-വില്യാപ്പള്ളി വടകര റോഡിന് 66.3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് 26. 65 കോടി രൂപയാണ് കിഫ്ബി വഴി നാദാപുരം മണ്ഡലത്തിന് ലഭിച്ചത്. നാദാപുരം ഗവ കോളേജിന്റെ ഹോസ്റ്റല്‍ സൗകര്യത്തോടു കൂടിയ പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ 10 കോടി രൂപയാണുള്ളത്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.