നാദാപുരം: വിലക്കുലംഘിച്ച് പടക്കം പൊട്ടിച്ചതിനെ തുടർന്ന് നാദാപുരം മേഖലയിൽ വാക്കേറ്റവും പൊലീസിനെതിരെ കൈയേറ്റശ്രമവും. പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.
വളയം സ്റ്റേഷൻ പരിധിയിലെ വാണിമേൽ വയൽപീടികയിലും കെ.ഡി.സി ബാങ്ക് പരിസരത്തും പൊലീസ് മുന്നറിയിപ്പ് ലംഘിച്ച് പൊതുസ്ഥലത്ത് പടക്കംപൊട്ടിച്ച പത്തുപേർക്കെതിരെയാണ്, സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കേസെടുത്തത്. നാദാപുരം കസ്തൂരിക്കുളത്ത് റോഡ് തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതായി പരാതി ഉയർന്നു.
ഇവിടെ നാദാപുരം എസ്.ഐ ആർ.എൻ. പ്രശാന്തിനെ കൈയേറ്റം ചെയ്യാൻ ശ്രമമുണ്ടായി. കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി റോഡിൽ തടിച്ചുകൂടിയവരെ വിരട്ടിയോടിച്ചു. പേരോട് പടക്കം പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ പുന്നോളി അബ്ദുൽ വഹാബിന്റെ (33)കൈപ്പത്തി തകർന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഞായറാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് നാദാപുരം സബ് ഡിവിഷനു കീഴിലുള്ള നാലു പൊലീസ് സ്റ്റേഷൻ പരിധിയിൽ, പൊതുസ്ഥലത്ത് പടക്കം പൊട്ടിക്കൽ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഉത്തരവ് പലസ്ഥത്തും ലംഘിക്കപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.