നാദാപുരം: തെരുവംപറമ്പിലെ നാദാപുരം ഗവ. കോളജിൽ വിദ്യാർഥികളും കോളജ് പരിസരത്ത് തമ്പടിച്ച ഏതാനും ആളുകളും തമ്മിൽ ആരംഭിച്ച സംഘർഷം നാട്ടുകാർക്കു നേരെയുള്ള ആക്രമണത്തിൽ കലാശിച്ചു. വ്യാഴാഴ്ച രാത്രി നാട്ടുകാരായ പന്നിക്കുനി ചാലിൽ വിഷ്ണു, കുന്നിയുള്ളതിൽ ഷിനോജ്, താനമുത്തിൽ രതിൻ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. ഇവർ വടകര ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകീട്ട് കോളജ് വിട്ടുവരുകയായിരുന്ന വിദ്യാർഥിനികളെ ശല്യം ചെയ്തതിെൻറ പേരിലാണ് സംഘർഷം തുടങ്ങിയത്. കോളജിെൻറ പുറത്ത് തമ്പടിച്ച ഏതാനും ആളുകൾ ചേർന്ന് പെൺകുട്ടികളെ കളിയാക്കിയതായി പറയപ്പെടുന്നു. ഇത് ചോദ്യം ചെയ്ത എട്ടോളം വിദ്യാർഥികൾക്ക് മർദനമേറ്റതായാണ് പരാതി. ഇതിെൻറ തുടർച്ചയായാണ് രാത്രിയിൽ തെരുവംപറമ്പിലെ മൂന്നുപേർക്ക് മർദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടെ ശനിയാഴ്ച നാദാപുരം പൊലീസിൽ വിളിച്ചുചേർത്ത സി.പി.എം, ലീഗ് പ്രാദേശിക നേതാക്കളുടെ യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യുകയും കോളജ് കാമ്പസിനു സമീപം പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
16 പേർക്കെതിരെ കേസ്
നാദാപുരം: തെരുവംപറമ്പിൽ നടന്ന രണ്ടു ആക്രമ സംഭവങ്ങളിൽ 16 പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.സി.പി എം പ്രവർത്തകൻ കാനമഠത്തിൽ രതിൻ ലാലിെൻറ പരാതിയിൽ മൂന്നു പേർക്കെതിരെയും, ഗവ: കോളജിലെ അവസാന വർഷ ബി.എസ്.സി വിദ്യാർഥി വാണിമേൽ സ്വദേശി മുണ്ടിയോട്ടുമ്മൽ മുഹമ്മദ് ജാസിലിെൻറ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം 13 പേർക്കെതിരെയും കേസെടുത്തത്. വിഷ്ണുമംഗലം ബ്രാഞ്ച് കമ്മിറ്റി അംഗവും, വ്യാപാരിയുമായ രതിൻ ലാലിനും, പന്നിക്കുഴി ചാലിൽ വിഷ്ണുവിനും മർദനമേറ്റ സംഭവത്തിലാണ് രണ്ടാമത്തെ കേസ്. രാഷ്ട്രീയ വിരോധം വെച്ച് ലീഗ് പ്രവർത്തകർ മർദിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.