രാ​ജ​ല​ക്ഷ്മി​യു​ടെ അ​ന്ത്യ​ക​ർ​മങ്ങ​ൾ ത്വ​യ്യി​ബി​ന്റെ വീ​ട്ടി​ൽ ന​ട​ന്ന​പ്പോ​ൾ

രാജലക്ഷ്മിക്ക് വിശ്വാസാചാര പ്രകാരം അന്ത്യയാത്രയൊരുക്കി മുസ്‌ലിം സഹോദരങ്ങൾ

മൂ​വാ​റ്റു​പു​ഴ: ര​ണ്ടു​പ​തി​റ്റാ​ണ്ട് മു​മ്പ്​ കോ​ഴി​ക്കോ​ട് നി​ന്നെ​ത്തി മൂ​വാ​റ്റു​പു​ഴ​ക്കാ​രി​യാ​യി മാ​റി​യ രാ​ജ​ല​ക്ഷ്മി​ക്ക് അ​വ​രു​ടെ വി​ശ്വാ​സാ​ചാ​ര പ്ര​കാ​രം അ​ന്ത്യ​യാ​ത്ര​യൊ​രു​ക്കി അ​യ​ൽ​വാ​സി​ക​ളാ​യ മു​സ്‌​ലിം സ​ഹോ​ദ​ര​ങ്ങ​ൾ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ന​ഗ​ര​ത്തി​ലെ ഫ്ര​ഷ് കോ​ള​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​മ്പോ​ൾ മു​ങ്ങി​മ​രി​ച്ച രാ​ജ​ല​ക്ഷ്മി​ക്ക് ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​മു​ള്ള അ​ന്ത്യ​യാ​ത്ര ഒ​രു​ക്കു​ക​യാ​യി​രു​ന്നു​ കു​ടി​യി​ൽ ത്വ​യ്യി​ബും സു​ഹൃ​ത്തു​ക്ക​ളും. ത്വ​യ്യി​ബി​ന്റ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്തി​മ​ക​ർ​മ​ങ്ങ​ൾ.

2018ൽ ​പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ രാ​ജ​ല​ക്ഷ്മി​യു​ടെ ഭ​ർ​ത്താ​വ് സ​ദാ​ശി​വ​ൻ മ​രി​ച്ച​പ്പോ​ഴും അ​ന്ത്യ ക​ർ​മ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​യ​ൽ​വാ​സി​ക​ളാ​യ മു​സ്‌​ലിം സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ആ​ദ്യ​വ​സാ​നം അ​വ​ർ​ക്ക് കൂ​ട്ടാ​യി അ​യ​ൽ​വാ​സി​ക​ളാ​യ മു​സ്‌​ലിം കു​ടും​ബ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ളാ​ണ്​ സ​ദാ​ശി​വ​നും രാ​ജ​ല​ക്ഷ്മി​യും. മൂ​വാ​റ്റു​പു​ഴ സ​ർ​വി​സ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു രാ​ജ​ല​ക്ഷ്മി. പെ​രു​മ​റ്റം പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് ഇ​വ​ർ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഫ്ര​ഷ് കോ​ള ക​ട​വി​ൽ കാ​ൽ​വ​ഴു​തി മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് രാ​ജ​ല​ക്ഷ്മി​യു​ടെ ര​ണ്ട്​ സ​ഹോ​ദ​രി​മാ​ർ അ​ട​ക്കം ബ​ന്ധു​ക്കൾ കോ​ഴി​ക്കോ​ടു​നി​ന്നെ​ത്തി​യി​രു​ന്നു. അ​ന്തി​മ ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ രാ​ജ​ല​ക്ഷ്മി​യു​ടെ ഒ​റ്റ​മു​റി വാ​ട​ക വീ​ട്ടി​ൽ സ്ഥ​ല​മി​ല്ലാ​യി​രു​ന്നു.

കു​ടി​യി​ൽ തൈ​ബു​ദ്ദീ​ൻ സ്വ​ന്തം വീ​ട്ടി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി ന​ൽ​കി. തൊ​ടു​പു​ഴ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. പൂ​ജാ​രി​യെ എ​ത്തി​ച്ച​തും മ​റ്റു ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തു​മെ​ല്ലാം ഇ​വി​ടെ​യു​ള്ള മു​സ്‌​ലിം കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു.  

Tags:    
News Summary - Muslim brothers prepare for Rajalakshmi's last rites according to religious rituals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.