Posted On
date_range Updated On
date_range കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
മുക്കം: കൃഷിയിടത്തിൽ ഇറങ്ങി വിളനശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. മുക്കം നഗരസഭയിൽ തോട്ടത്തിൻ കടവ് ഡിവിഷനിൽ പച്ചക്കാട് ചൂരക്കാട്ട് ശിവദാസ െൻറ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ചുകൊന്നത്.
കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ വനം വകുപ്പ് അനുമതി നൽകിയ വി.വി. ബാലനാണ് വെടിവെച്ചത്. അനുമതി ലഭിച്ച് ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ പന്നിയെയാണ് വെടിവെച്ചുകൊല്ലുന്നത്. സിവിഷൻ കൗൺസിലർ സാലി സിബിയുടെ സാന്നിധ്യത്തിൽ നായർകൊല്ലി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ. സജീവ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഗ്രേഡ് കെ.പി. പ്രശാന്തൻ, ബീറ്റ് ഓഫിസർമാരായ പി.വിജയൻ, എം.എസ്. പ്രസുധ, ഒ. ശ്വേത പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പന്നിയുടെ ജഡം പരിശോധിച്ച് മഹസർ തയാറാക്കി നീലേശ്വരം എസ്റ്റേറ്റിൽ അസിസ്റ്റൻറ് മാനേജർ അനിൽകുമാറി െൻറ സാന്നിധ്യത്തിൽ മറവുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.