യുവതി കാറിൽ തീകൊളുത്തി മരിച്ചെന്ന വാർത്ത കേട്ട് ചുണ്ടത്തും പൊയിലിൽ തടിച്ചുകൂടിയവർ

അധ്യാപിക കാറിൽ മരിച്ച സംഭവം: ഫോറൻസിക് വിഭാഗം തെളിവെടുത്തു

മുക്കം: കാരശ്ശേരി ചുണ്ടത്തുപൊയിലിൽ കെ.എം.എ.എ സ്​റ്റേറ്റിനു സമീപം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജില്ല ഫോറൻസിക് ഓഫിസർ എ. ഇസ്ഹാഖി‍െൻറ നേതൃത്വത്തിലുള്ള സംഘവും മുക്കം പൊലീസും വെള്ളിയാഴ്ച തെളിവെടുത്തു. വ്യാഴാഴ്ച വീട്ടിൽനിന്ന് മുക്കം പൊലീസ്​ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. കാറി‍െൻറ ഉൾഭാഗവും സീറ്റുകളും കത്തിയ ഭാഗങ്ങൾ പരിശോധിച്ചു.

സാക്ഷിമൊഴികൾ രേഖപ്പെടുത്തി. അധ്യാപിക കാറിൽ സഞ്ചരിച്ചതും പെട്രോൾ പമ്പിൽവെച്ച് പെട്രോൾ നിറച്ചതും പ്രദേശത്തെപ്പറ്റിയും വിശദമായി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മാനസികസമ്മർദത്തിലായിരുന്നുവെന്നാണ്​ പൊലീസിന്​ ലഭിച്ച വിവരം. മരഞ്ചാട്ടി സ്വദേശി ബിജുവി​െൻറ ഭാര്യ ദീപ്തിയെ (45) ബധനാഴ്ച വൈകീട്ട് നാലു മണിയോെടയാണ് ചുണ്ടത്തുപൊയിലിലെ വിജനമായ സ്ഥലത്ത് കാറി​െൻറ ഡ്രൈവിങ് സീറ്റിൽ പൊള്ളലേറ്റ​ു മരിച്ചനിലയിൽ കണ്ടെത്തിയത്.

കാറിൽനിന്ന് മണ്ണെണ്ണക്കുപ്പിയും തീപ്പെട്ടിയും പൊലീസ്​ കണ്ടെടുത്തിരുന്നു. സംഭവസ്ഥലം അധ്യാപികയുടെ വീടായ മരഞ്ചാട്ടി കൂമ്പാറയിൽനിന്ന് ഏകദേശം നാലു കിലോമീറ്ററോളം ദൂരത്താണ്​. വ്യാഴാഴ്​ച വിരലടയാള വിദഗ്ധരെത്തി കാറിൽ നിന്നുള്ള തെളിവുകൾ ശേഖരിച്ചിരുന്നു. പോസ്​റ്റ്​മോർട്ടം റിപ്പോർട്ടും മറ്റു വിവരങ്ങളും പൊലീസ്​ പരിശോധിച്ചാണ് കേസ് അന്വേഷണം.

Tags:    
News Summary - Teacher found dead in car: Forensic team takes evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.