ഇരുവഴിഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപെട്ട പശ്ചിമ ബംഗാൾ സ്വദേശിക്കായി
അഗ്നിരക്ഷ സേനാംഗങ്ങൾ തിരച്ചിൽ നടത്തുന്നു
Posted On
date_range Updated On
date_range ഒഴുക്കിൽപെട്ടയാളെ രണ്ടാം ദിനവും കണ്ടെത്താനായില്ല
മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപെട്ട് കാണാതായ അന്തർസംസ്ഥാന തൊഴിലാളിക്കായി നടത്തിയ തിരച്ചിൽ രണ്ടാംദിവസവും വിഫലം. വെസ്റ്റ് ബംഗാൾ സ്വദേശി കർണാലിയാസിനെയാണ് (45) ചൊവ്വാഴ്ച വൈകീട്ടോടെ കുളിക്കുന്നതിനിടെ കാണാതായത്.
ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ കണ്ടെത്താനാവാത്തതിനെ തുടർന്ന് ബുധനാഴ്ചയും മുക്കം അഗ്നിരക്ഷസേന, സ്കൂബ ടീം, ടാസ്ക് ഫോഴ്സ് എന്നിവ മുക്കം മുതൽ കൂളിമാടുവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വ്യാഴാഴ്ചയും തിരച്ചിൽ തുടരും.
അസി. സ്റ്റേഷൻ ഓഫിസർ എം.സി. മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അഭിലാഷ്, മനുപ്രസാദ്, ജയേഷ്, അജേഷ്, നിയാസ്, അഖിൽ, വിജയകുമാർ, ജോഷി എന്നിവർ തിരച്ചിലിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.