Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ചയാൾക്കെതിരെ കേസ്
മുക്കം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതായ പരാതിയിൽ പൊറ്റശ്ശേരി ഇല്ലത്ത്കണ്ടി അസീബിനെതിരെ പോക്സോ പ്രകാരം മുക്കം പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 28ന് മദ്റസ വിട്ട് പോവുകയായിരുന്ന കുട്ടിയെ ഐസ്ക്രീം തരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് സംഭവം അറിഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയും പരാതി മുക്കം പൊലീസിന് കൈമാറുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.