‘വെളിച്ചം ശിശുമിത്ര’യുടെ ധാരണപത്രം കോഴിക്കോട് മെട്രോ ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്റര്‍ എം.ഡി ഡോ. മുസ്തഫ, ഇഹ്‌സാന്‍ ചെയര്‍മാന്‍ പി.കെ. അബ്ദുറസാഖിന് കൈമാറുന്നു ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ സമീപം
കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; 'വെളിച്ചം ശിശുമിത്ര' ധാരണപത്രം ഒപ്പുവെച്ചു
മുക്കം: കുട്ടികളിലെ ഹൃദയ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും സൗജന്യ സഹായം നല്‍കുന്ന 'വെളിച്ചം ശിശുമിത്ര' പദ്ധതിക്ക് തുടക്കം. ഹൃദയസംബന്ധമായ അസുഖം മൂലം പ്രയാസപ്പെടുന്ന കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് എറെ ആശ്വാസമാവുന്നതാണ് പദ്ധതി.
ചേന്ദമംഗലൂര്‍ ഇസ്‍ലാഹിയ അസോസിയേഷന്റെ കീഴിലുള്ള സേവന വിഭാഗം ഇഹ്‌സാന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കനഡയിലെ 'നയിമ'യും കോഴിക്കോട് മെട്രോ ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്ററും സഹകരിച്ചാണ് പദ്ധതി.
ധാരണപത്രത്തില്‍ കോഴിക്കോട് മെട്രോ ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്റര്‍ എം.ഡി ഡോക്ടര്‍ മുസ്തഫ, ഇഹ്‌സാന്‍ ചെയര്‍മാന്‍ പി.കെ. അബ്ദുറസാഖ് എന്നിവര്‍ ഒപ്പുവെച്ചു. 'മാധ്യമം' ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഇസ്‍ലാഹിയ അസോസിയേഷന്‍ പ്രസിഡന്റ് കെ. സുബൈര്‍, റൈഹാന (നൈമ-കനഡ) തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.