സ്കൂട്ടർ മോഷണക്കേസ്​ പ്രതി അറസ്​റ്റിൽ

മു​ക്കം: സ്വ​കാ​ര്യ ലോ​ഡ്ജി​ലെ താ​മ​സ​ക്കാ​ര​െൻറ സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് സ്വ​ദേ​ശി ക​ളി​യി​ല​രി​ക​ത്തു​വീ​ട്ടി​ൽ ന​സി​റു​ദ്ദീ​ൻ (50) ആ​ണ്​ പി​ടി​യി​ലാ​യ​ത്. 2019 ആ​ഗ​സ്​​റ്റി​ലാ​ണ്​ സം​ഭ​വം.കൂ​ട​ര​ഞ്ഞി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തു​വെ​ച്ചു വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ്​ പ്ര​തി വ​ല​യി​ലാ​യ​ത്. മു​ക്ക​ത്തു​നി​ന്ന്​ മോ​ഷ്​​ടി​ച്ച ഹീ​റോ മാ​സ്‌​ട്രോ സ്കൂ​ട്ട​ർ കൊ​ടു​വ​ള്ളി​യി​ലെ ബൈ​ക്ക് ലാ​ൻ​ഡ് എ​ന്ന ക​ട​യി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ബാ​ലു​ശ്ശേ​രി കൂ​ട്ടാ​ലി​ട​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തി​യ ലാ​പ്ടോ​പ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.