ശിവ സിങ്
യാദവ്
Posted On
date_range Updated On
date_range രാജസ്ഥാന് സ്വദേശിയെ കാണാതായി
മുക്കം: രാജസ്ഥാന് സ്വദേശിയായ 52കാരനെ ഈ മാസം 13 മുതല്‍ കാണാതായതായി ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി നല്കി. ശിവ സിങ് യാദവിനെയാണ് മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ വാടക വീട്ടില്‍നിന്നും കാണാതായത്. മാര്‍ബിള്‍ പണിക്കായെത്തിയ രണ്ട് മക്കളോടൊപ്പം മുക്കം നോര്‍ത്ത് കാരശ്ശേരിയിലായിരുന്നു താമസം.
ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ പിതാവിനെ കാണാതായതായും ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും ബന്ധുക്കള്‍ പറഞ്ഞു. കണ്ടുകിട്ടുന്നവര്‍ മുക്കം പൊലീസ് സ്റ്റേഷനുമായോ 9744474410 എന്ന നമ്പറിലോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.