പി.എം.
സാലിഹ്
എം.എം.എ മാസ്റ്റർ ഗ്ലോബൽ അവാർഡ് പി.എം. സാലിഹിന്
കോഴിക്കോട്: എം.എം.എ ഖത്തർ അലുംനിയുടെ മാസ്റ്റർ ഗ്ലോബൽ അവാർഡ് ‘മാധ്യമം’സി.ഇ.ഒ പി.എം. സാലിഹിന്. വിവിധ മേഖലകളിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങളും നേതൃമികവും പ്രചോദനാത്മകമായ നിലപാടുകളും പരിഗണിച്ചാണ് പുരസ്കാരമെന്ന് എം.എം.എ ഖത്തർ അലുമ്നി ഭാരവാഹികളായ വി. ഇല്യാസ്, വി. മുഷ്താഖ്, പി. ജാഫർ എന്നിവർ അറിയിച്ചു.
2019 മുതൽ ‘മാധ്യമം’, ‘ഗൾഫ് മാധ്യമം’ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി പ്രവർത്തിക്കുന്ന പി.എം. സാലിഹ് മറ്റു നിരവധി കമ്പനികളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: സുബൈബത്തുൽ അസ്ലാമിയ്യ. മക്കൾ: സുമു പി. ഫാത്തിമ, സദഫ് പി. ഫാത്തിമ, സുരയ്യ പി. ഫാത്തിമ, സാസ് പി. സാലിഹ്. കോഴിക്കോട് നടന്ന അലുംനി മീറ്റിൽ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് അബ്ദുൽ ബാരിയും സി.എ ഇൻസ്റ്റിറ്റ്യൂട്ട് കാലിക്കറ്റ് ചാപ്റ്റർ മുൻ ചെയർമാൻ മുജീബും ചേർന്ന് അവാർഡ് സമ്മാനിച്ചു. എം. ഷമീർ അധ്യക്ഷത വഹിച്ചു. ടി.ടി. അജ്മൽ, ഫാറൂഖ് കരിപ്പൂർ, എം.എസ്.എ. കരീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.