കോഴിക്കോട്: യു.കെ.എസ് റോഡിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള 'വണ്ടർ ക്ലീൻ' എന്ന അലക്ക് സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. നഗരം കേന്ദ്രീകരിച്ച് നേരത്തേയും മോഷണേക്കസിൽ ഉൾപ്പെട്ടയാളാണ് പ്രതി. സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അയൽ ജില്ലക്കാരനായ ഇയാൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞദിവസം രാത്രിയാണ് പൂർണ നഗ്നനായെത്തി എം.എൽ.എയുടെ സ്ഥാപനത്തിലും സമീപത്തെ മർക്കൻറയിൽ എംപ്ലോയിസ് അസോസിയേഷെൻറ (ഐ.എൻ.ടി.യു.സി) ഓഫിസായി പ്രവർത്തിക്കുന്ന ഇരുനില വീട്ടിലും മോഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.