കൽപറ്റ: പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കൽപറ്റ ട്രാഫിക് യൂനിറ്റിലെ സിവിൽ പൊലീസ് ഒാഫിസർ ജാക്സണെ ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു.
രണ്ടു ദിവസം മുമ്പ് പകൽ 12 മണിയോടെ കൽപറ്റ ട്രാഫിക് ജങ്ഷൻ വഴി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പൊലീസുകാരൻ ചോദ്യം ചെയ്ത്, കണ്ടെയ്ൻമെൻറ് സോണാണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. നഗരസഭ പരിധിയിൽ വീട്ടിലേക്കാണെന്ന് പറഞ്ഞപ്പോൾ യൂനിഫോമിൽ കാറിൽ കയറിയ പൊലീസുകാരൻ പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞു.
അൽപദൂരം കഴിഞ്ഞതോടെ ഇയാൾ അപമര്യാദയായി പെരുമാറി. പന്തികേട് തോന്നിയ പെൺകുട്ടി അവിടെ ഇറങ്ങുകയും വീട്ടിലെത്തി വിവരം പറയുകയുമായിരുന്നു. രക്ഷിതാക്കൾ എസ്.പി ആർ. ഇളങ്കോയെ വിവരമറിച്ചു. അന്വേഷണത്തെ തുടർന്നാണ് ജാക്സണെ സസ്പെൻഡ് ചെയ്തത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.