പുതുവത്സരത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച ന്യൂഇയർ ലൈറ്റ് ഷോ ‘ഇലുമിനേറ്റിങ് ജോയ് സ്പ്രെഡിങ് ഹാർമണി’ ഉദ്ഘാടനംചെയ്തശേഷം നോക്കിക്കാണുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: പുതുവത്സരത്തെ വരവേൽക്കാൻ വിവിധ വർണങ്ങൾ വാരിവിതറിയ ദീപാലങ്കാരത്തിൽ മിന്നിത്തിളങ്ങി മാനാഞ്ചിറ. നഗരമധ്യത്തിലെ പച്ചത്തുരുത്ത് വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾകൊണ്ട് അലംകൃതമായപ്പോൾ കാണാൻ എമ്പാടും ജനവും. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ‘ഇലുമിനേറ്റിങ് ജോയ് സ്പ്രെഡിങ് ഹാര്‍മണി’ എന്ന പേരില്‍ വിനോദസഞ്ചാരവകുപ്പാണ് ന്യൂ ഇയര്‍ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചത്.
ദീപാലങ്കാരങ്ങളുടെ സ്വിച്ച്ഓണ്‍ ബുധനാഴ്ച വൈകീട്ട് വിനോദസഞ്ചാരമന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോട്ടെ റീഗൾ ബേക്കറി നിർമിച്ച 100 കിലോ തൂക്കം വരുന്ന ഭീമൻ കേക്ക് മുറിച്ച് മന്ത്രി പുതുവത്സരാഘോഷത്തിന് തുടക്കംകുറിച്ചു. ഇലുമിനേഷനിൽ വൈദ്യുതിവിളക്കുകൾകൊണ്ട് അലങ്കരിച്ച ബേപ്പൂർ ഉരുവാണ് ഹൈലൈറ്റ്. കോളജ്, സ്കൂൾ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളുടെ കലാപ്രകടനവുമുണ്ടായി.
മേയർ ബീന ഫിലിപ്പ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കലക്ടർ സ്നേഹിൽ കുമാർ സിങ്, ഡി.സി.പി അനൂജ് പലിവാൽ, മദ്രാസ് ഇൻഫന്ററി ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ നവീൻ ബഞ്ജിത്, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ്, സി.എസ്.ഐ മലബാർ ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ, സ്വാമി ഭാവപ്രിയാനന്ദ (രാമകൃഷ്ണ മിഷൻ), മിശ്കാൽ പള്ളി ഖാദി മുഹമ്മദ് സമീർ, താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, പട്ടാളപ്പള്ളി സെക്രട്ടറി അബ്ദുൽ കരീം, പി.വി. ചന്ദ്രൻ, പുരുഷൻ കടലുണ്ടി, ഒഡെപക് ചെയർമാൻ കെ.പി. അനിൽകുമാർ, ഷെവലിയാർ ചാക്കുണ്ണി, ടി.പി. ദാസൻ, വ്യവസായി എ.കെ. ഷാജി, വിനീഷ് വിദ്യാധരൻ, ഫാ. സജീവ് വർഗീസ്, സൂര്യ ഗഫൂർ (വ്യാപാര വ്യവസായ സമിതി), ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് റീജനൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖർ, ജില്ല ഇൻഫർമേഷൻ ഓഫിസർ സി.പി. അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.