Posted On
date_range Updated On
date_range ഇരു വൃക്കകളും തകരാറിലായ പഞ്ചായത്ത് മെംബറെ സഹായിക്കാൻ നാട്ടുകാർ രംഗത്ത്
വേളം: ഇരു വൃക്കകളും തകരാറിലായ പഞ്ചായത്ത് മെംബർ ഒ.പി. രാഘവനെ സഹായിക്കാൻ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഡയാലിസിസിന് വിധേയനായ ഇദ്ദേഹം കടുത്ത പ്രമേഹ രോഗിയാണ്. കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു.
പഞ്ചായത്തിൽ നടക്കുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ്. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ചെയർമാനും കെ.പി. പവിത്രൻ ജനറൽ കൺവീനറുമായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് വേളം ശാഖയിൽ 401851010774 16 എന്ന നമ്പറിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.