അ​ഹ​മ്മ​ദ് കോ​യ (ന​ടു​വി​ൽ) പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം

ക​ള്ള​നാ​ണെ​ന്ന് ക​രു​തി നാ​ട്ടു​കാ​ർ പി​ടി​കൂ​ടി; ഒടുവിൽ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ച്ചു

ആ​ല​ങ്ങാ​ട്: താ​ളം തെ​റ്റി​യ മ​ന​സ്സു​മാ​യി വീ​ട് തേ​ടി​ന​ട​ന്ന കോ​ഴി​ക്കോ​ട്​ പെ​രു​മാ​ൾ​ക​ണ്ടി പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി അ​ഹ​മ്മ​ദ്കോ​യ​യെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ക​നെ വി​ളി​ച്ചു​വ​രു​ത്തി സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ച്ച് യു​വാ​ക്ക​ൾ. മീ​ൻ​പി​ടി​ക്കാ​ൻ ബോ​ട്ടി​ൽ പു​റം​ക​ട​ലി​ൽ പോ​യ കോ​യ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റും കോ​ളും കൊ​ണ്ട് ആ​ടി​യു​ല​ഞ്ഞ ബോ​ട്ടി​ൽ വീ​ണു പ​രി​ക്കേ​റ്റ ശേ​ഷം മാ​ന​സി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും പ​രി​ഭ്രാ​ന്ത​നാ​കു​ക​യും ചെ​യ്തു. വീ​ട്ടി​ൽ പോ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ച​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മ​റ്റൊ​രു ബോ​ട്ടി​ൽ ക​യ​റ്റി ക​ര​യി​ലേ​ക്ക് വി​ടു​ക​യാ​യി​രു​ന്നു. കൊ​ല്ലം തീ​ര​ത്ത് എ​ത്തി​യ ശേ​ഷം ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ വ​ഴി​തെ​റ്റി ആ​ലു​വ​യി​ൽ ഇ​റ​ങ്ങി.

വീ​ട് തേ​ടി അ​ല​ഞ്ഞ ഇ​യാ​ളെ ആ​ല​ങ്ങാ​ട് ക​രി​ങ്ങാം​തു​രു​ത്ത് ഭാ​ഗ​ത്ത് അ​സ​മ​യ​ത്ത് ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ കോ​യ ക​മ്പി​പ്പാ​ര​യു​മാ​യി ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി. ക​ള്ള​നാ​ണെ​ന്ന് ധ​രി​ച്ച് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കാ​യി​ക​മാ​യി കീ​ഴ്പെ​ടു​ത്തി കെ​ട്ടി​യി​ട്ട​ശേ​ഷം പൊ​ലീ​സി​ന് കൈ​മാ​റി. പൊ​തു​പ്ര​വ​ർ​ത്ത​ക​നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വു​മാ​യ എ​ൻ.​എ. സി​റാ​ജു​ദ്ദീ​ന്റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് കോ​യ​ക്ക് മോ​ച​ന​ത്തി​ന് വ​ഴി​തെ​ളി​ഞ്ഞ​ത്.

ഒ​രു പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ നാ​ട്ടി​ൽ നി​ന്നെ​ത്തി​യ മ​ക​ന്റെ കൂ​ടെ കോ​യ​യെ ആ​ലു​വ​യി​ൽ​നി​ന്ന് നേ​ത്രാ​വ​തി എ​ക്സ്​​പ്ര​സി​ൽ ക​യ​റ്റി നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കി.

സം​ഭ​വം ഭം​ഗി​യാ​യി അ​വ​സാ​നി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ മു​ൻ പ​ഞ്ചാ​യ​ത്ത്​ അം​ഗം നി​ഷാ​ദ് ദേ​വ​സി, നി​സാ​ർ, അ​ബ്ബാ​സ്, കു​മാ​ർ, ഷി​ബു എ​ന്നി​വ​ർ.

News Summary - locals thought he was a thief and caught him; Finally brought home safely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.