കുറ്റ്യാടി ടൗണിൽ നാദാപുരം റോഡിലെ കുഴികൾ ഇറങ്ങിക്കയറുന്ന വാഹനങ്ങൾ
Posted On
date_range Updated On
date_range റോഡിൽ പരക്കെ കുഴികൾ; രൂക്ഷമായി ഗതാഗത സ്തംഭനം
കുറ്റ്യാടി: ടൗണിൽ കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ പരക്കെ കുഴികൾ. വാട്ടർ അതോറിറ്റി ശുചീകരണശാലക്ക് സമീപം മുതൽ മീറ്ററുകളോളം കുഴികൾ വ്യാപിച്ചുകിടക്കുന്നതിനാൽ വാഹനങ്ങൾ നിരങ്ങിനീങ്ങേണ്ട സ്ഥിതിയാണ്. മാസങ്ങളായി ദുരിതം തുടരുമ്പോഴും അറ്റകുറ്റപ്പണി നടത്തുന്നില്ല. വർഷകാലത്ത് ഇവിടെ വൻ കുഴികളുണ്ടായിരുന്നു. അത് മൂടിയെങ്കിലും താൽക്കാലിക നടപടിയായതിനാൽ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
വാഹനപ്പെരുപ്പമുള്ള റോഡിൽ കുഴികൾ കാരണം എല്ലാസമയവും ഗതാഗതസതംഭനമാണ്. ചെറിയവാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസമാണ്. ശാശ്വത പരിഹാരമാവുന്ന തരത്തിൽ റോഡ് റീടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.