Posted On
date_range Updated On
date_range കാറിന് മുകളിൽ കുട്ടികളെ ഇരുത്തി യാത്ര; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കുന്ദമംഗലം: കഴിഞ്ഞ ദിവസം കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് കൊടുവള്ളി മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. പന്നിക്കോട് സ്വദേശി മുജീബിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
ആഡംബര കാറിന്റെ സൺറൂഫിന് മുകളിൽ മൂന്ന് കുട്ടികളെ ഇരുത്തി വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ വെള്ളിയാഴ്ച വാഹന ഉടമയെ കണ്ടെത്തി വിളിച്ചുവരുത്തുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.